വാർത്താവിനിമയം

                      ചാത്തല്ലൂരിലുണ്ടായിരുന്ന വാർത്താവിനിമയ മാർഗങ്ങളെക്കുറിച്ച് വിശകലന വിധേയമാക്കുമ്പോൾ വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ് "തപാൽ മൊയ്തീൻകുട്ടി കാക്ക ". "മെന്യെൻ " എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന ഇദ്ദേഹമാണ് അന്നത്തെ ചാത്തല്ലൂരിലേക്ക് വാർത്തകൾ എത്തിച്ചിരുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ചിത്രങ്ങൾ കണ്ട് ജനം ആവേശം കൊണ്ടതിന്റെയും, നേതാക്കളുടെ മരണത്തിൽ കണ്ണീരിലാഴ്ന്നതിന്റെയും ഓർമ്മകൾ അനാരോഗ്യം കൊണ്ട് ബുദ്ധിമുട്ടുന്ന മൊയ്തീൻ കാക്ക ഇന്നും അയവിറക്കുന്നു.
രാവിലെ നേരത്തെത്തന്നെ ഒരു കൈയ്യിൽ 'മാതൃഭൂമി' പത്രവും, 'അൽ -അമീൻ ' പത്രവും , മറുകയ്യിൽ വിളക്കും പിടിച്ച് ഉച്ചയാകുമ്പോഴേക്കു പ്രദേശത്തെല്ലായിടത്തും വാർത്തകൾ എത്തിച്ച ഇദ്ദേഹത്തെ ചാത്തല്ലൂരുകാർക്ക് പലർക്കും അറിയില്ലെന്നത് ഖേദകരമാണ്.

          ചാത്തല്ലൂരിൽ  ആദ്യമായി ടെലഫോണ്‍ ഉണ്ടായിരുന്ന വീടുകൾ ചുവടെക്കൊടുക്കുന്നു:-

                         (1) രാമൻ എഴുത്തച്ഛൻ 

                         (2 )കയ്യുമ്മ താത്ത

       
                  മുസ്‌ലിം വിഭാഗത്തിന്റെ ആഘോഷമായ പെരുന്നാളിന് 'മാസം കണ്ടോ '(ചന്ദ്രമാസം ) എന്നറിഞ്ഞിരുന്നത് രസകരമാണ്. രാത്രിയാകുന്നത് വരെയും അറിഞ്ഞില്ലെങ്കിൽ വിളക്കെടുത്ത് ചിലർ എടവണ്ണയിലേക്ക് നടക്കും. ഒൻപതരക്കു കോഴിക്കോട്ടു നിന്നും വരുന്ന ബസ്സിൽ വല്ല വിവരവുമുണ്ടോ എന്നന്വേഷിക്കാൻ. 

No comments:

Post a Comment