സാമൂതിരി രാജാവിന്റെ അധീനതയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഒന്നായിരുന്നു ചാത്തല്ലൂർ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ചാത്തല്ലൂരടങ്ങുന്ന പ്രദേശങ്ങളെ ടിപ്പുസുൽത്താൻ തന്റെ അധീനതയിലാക്കി. രണ്ടാം കർണാടിക് യുദ്ധത്തിൽ ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടതോടെ മദ്രാസ് പ്രസിഡൻസിക്ക് കീഴിലെ മലബാർ ജില്ലയിൽ കാരക്കുന്ന് അംശം, പെരകമണ്ണ ദേശത്തിൽ ഉൾപ്പെട്ടു ചാത്തല്ലൂർ. പെരകമണ്ണ ദേശത്തിന്റെ അധികാരിയായി ഇന്നും പ്രദേശത്തെ ആരാധ്യപുരുഷനായ പി.വി . ഉമ്മർക്കുട്ടി ഹാജി നിയമിതനായി. 1920 കളിലായിരുന്നു ഇത്. ഇന്ന് എടവണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡ്‌കളാണ് ചാത്തല്ലൂർ.
അന്ന് ചാത്തല്ലൂരിന്റെ ഭരണകാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് 'പുത്തൻവീട്ടിൽ ' കുടുംബംഗങ്ങൾ ആയിരുന്നു. ഇന്നത്തെപ്പോലെ എല്ലാത്തിനും കോടതി കയറിയിറങ്ങുന്നവരായിരുന്നില്ല അന്നത്തെ ചാത്തല്ലൂരുകാർ. പ്രശ്നങ്ങളെല്ലാം ജനസമക്ഷത്തിൽ പരിഹരിക്കപ്പെടുമായിരുന്നു. ചാത്തല്ലൂരിലെ ജനസമ്മതനായ വ്യക്തിയായിരുന്നു പരേതനായ പി.വി .ആലിക്കുട്ടി സാഹിബ്. പ്രദേശത്തുണ്ടാകുന്ന പ്രശ്നങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെടുന്നത് അദ്ധേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു. ചാത്തല്ലൂരിന്റെ ഭരണസിരാകേന്ദ്രമായിരുന്നു പുത്തൻവീട്ടിൽ വസതി എന്നും പറയാം. അവിടുത്തെ സർവ്വ ജന സമ്മതനായ ന്യായാധിപനായിരുന്നു പൊതുജനം 'മൊലാളി ' എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്ത പി.വി .ആലിക്കുട്ടി സാഹിബ്.
No comments:
Post a Comment