1930 -വരെ ഔപചാരിക വിദ്യാഭ്യാസം കരഗതമാക്കണമെങ്കിൽ ചാത്തല്ലൂരിൽ നിന്നും വീടു മാറിപ്പോകുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. 1932 -ൽ ചാത്തല്ലൂരിൽ നിന്നും 2.5 km അകലെ ഒതായിയിൽ ഒരു സർക്കാർ വിദ്യാലയം ആരംഭിച്ചു. അതിനുശേഷം 1940 -ൽ ചാത്തല്ലൂരിന്റെ വിദ്യാഭ്യാസചരിത്രത്തിൽ വിസ്മരിക്കാനാവാത്ത ലേഖകന്റെ വല്ല്യുപ്പ കെ .പി .പോക്കരുട്ടി മാസ്റ്റർ മുൻകൈയ്യെടുത്ത് ചാത്തല്ലൂരിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള വിദ്യാലയം ആരംഭിച്ചു. അതാണ് ഇന്നത്തെ CVNMAMLP സ്കൂൾ.
ചാത്തല്ലൂരിലെ ആദ്യ SSLC ഒരു പെണ്‍കുട്ടിയായിരുന്നു; സത്യഭാമ. പക്ഷെ ,അവർ പെരിന്തൽമണ്ണയിലെ ഒരു ബന്ധുവീട്ടിൽ നിന്നും പഠിച്ച് നേടിയതായിരുന്നു. 1965 -ലായിരുന്നു ഇത്.
1967 -ൽ PT. ബാലകൃഷ്ണൻ എന്ന യുവാവ് ചാത്തല്ലൂരിൽ നിന്നും പഠിച്ച് SSLC കരസ്ഥമാക്കി. 1968 -ൽ ഒരു ഹരിജൻ യുവാവും SSLC പാസ്സായി.
ചാത്തല്ലൂരിലെ ജനങ്ങൾക്ക് തുടർവിദ്യാഭ്യാസം പ്രയാസമായിരുന്നു. വാഹനമില്ലാത്ത അക്കാലത്തു അരീക്കോടോ തിരുവാലിയിലോ പോകണമായിരുന്നു.
1915 -16 കാലഘട്ടത്തിൽ അരുമാട്ടിമൊല്ല എന്നയാൾ ഒരു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു എന്നറിയുന്നു.
No comments:
Post a Comment