മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ എടവണ്ണ ഗ്രാമ പഞ്ചായത്തിൽ ഉള്പെടുന്ന ചാത്തല്ലൂർ. ചരിത്രവും ഐ തിഹ്യവും കൂടിപ്പിണർന്നു കിടക്കുന്ന ചാത്തല്ലൂർ ന്റെ പൂർവികതയിലെക്കു തിരിഞ്ഞു നോക്കുമ്പോൾ അതിശയകരമായ അറിവുകൾ ഗ്രഹിക്കാൻ സാധിക്കും.
വടക്കൻ മലബാറിലെ നിരവധി ഗ്രാമങ്ങളിൽ നിന്നും ആളൊഴിഞ്ഞു പോകാൻ കാരണമായി ഭവിച്ചത് വ്യാപകമായി പടർന്നുപിടിച്ച മഹാമാരികലയിരുന്നെന്നു കാരണവന്മാർ ഓർക്കുന്നു വസൂരി പടര്ന്നു പിടിച്ചു ചാത്തല്ലൂർലേയും ആദിമ ജനത നാമാവശേഷ മായതാവാം എന്നതിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ നിരവധിയാണ്. ചാത്തല്ലുരിൽ സമ്പന്നമായ ഒരു ജനവിഭാഗം താമസിച്ചിരുന്നു എന്നതിന് തെളിവാണ് കിഴക്കുഭാഗത്ത് മെതുകിൽതൊടിയിൽ കണ്ടെടുത്ത പ്രാചീന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ. 'ആനക്കല്ല്' ഭാഗത്തുനിന്നും നിരവധി പേരെ ശവസംസ്കാരം ചെയ്തതിന്റെ തെളിവുകളും കണ്ടെത്താൻ സാധിച്ചു. വസൂരി ബാധിച്ച് 'ചത്തൊടുങ്ങിയ ഊര്' എന്നതില നിന്നാവാം 'ചാത്തല്ലൂർ ' എന്ന നാമം ഉത്ഭവിച്ചതെന്ന് അനുമാനിക്കുന്നു.
പ്രബലമായ ഏതോ പ്രഭുകുടുംബതിന്റെ കീഴിലായിരുന്നു ചാത്തല്ലൂർ എന്നതും വിശ്വാസയോഗ്യമായ കണ്ടെത്തലാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് യുദ്ധം ഭയന്ന് കുടിയോഴിഞ്ഞതാകാം ആ ജനവിഭാഗം. മലന്ജെരുവിലെ ചില സ്ഥലപ്പേരുകൾ പ്രബലതയും ദേവസ്വഭാവവും വിളിച്ചോതുന്നതാണ്. പള്ളിയറ, ദേവതപ്പാറ, അരിയന്ജേരി എന്നിവ ഉദാഹരണങ്ങളാണ്.
മാത്രമല്ല, ദേവതപ്പാറയിൽനിന്നും നിരവധി ശിൽപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ആളൊഴിഞ്ഞ പ്രദേശമാണെങ്കിലും ദേവതപ്പാറയിൽ സമ്പന്നരും കലാബോധമുള്ളവരുമായ ഒരു സമൂഹം താമസിച്ചിരുന്നു . 'ചെക്കുന്ന് മല' യുടെ മുകളിൽനിന്നും ഒരു അയ്യപ്പക്ഷേത്രത്തിന്റെ അവശിഷ്ടവും ലഭിച്ചു.
ചാത്തല്ലൂർ എന്ന പേര് വന്നതിന്നുപിന്നിൽ പ്രബലമായ മറ്റൊരു അഭിപ്രായം, കൃഷിയുടെ ഭാഗമായി അന്ന് പ്രീതിപ്പെടുത്തിയിരുന്ന 'ചാത്തൻ' എന്ന പ്രതിഷ്ട നിലനിന്നിരുന്നത് കൊണ്ടാണ് എന്നതാണ്.

No comments:
Post a Comment