തൊഴിൽ മാർഗങ്ങൾ

            കൃഷി തന്നെയായിരുന്നു പ്രധാനതൊഴിൽ മാർഗം. കൃഷിയിടം സ്വന്തമായിരുന്നില്ല. ചില തറവാടുകൾക്ക് മാത്രമായാണ് സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നത്. 1969 -ലെ ഭൂപരിഷ്കരണ നിയമം നിലവിൽ വരുന്നതുവരെ ഈ സ്ഥിതി തുടർന്നു. കൃഷിയിടത്തിൽ കൂലിപ്പണിക്ക് പോകുന്നവരായിരുന്നു ഭൂരിഭാഗം പുരുഷന്മാരും, സ്ത്രീകളും. രണ്ടണയോ, നാലണയോ ആണ് കൂലിയായി ലഭിച്ചിരുന്നത്.

              സമ്പന്നരായ ആളുകൾക്കിടയിൽ മരക്കച്ചവടവും വ്യാപകമായി നിലനിന്നിരുന്നു.

               16 ഉം 18 ഉം 20 ഉം വയസ്സ് പ്രായമുള്ള ചെറുപ്പക്കാരുടെ പ്രധാന തൊഴിൽ എന്നത് മല കയറി 'ഉരങ്കോൽ ', 'കുടക്കാൽ ' എന്നിവ ചുമലിലേറ്റിക്കൊണ്ടുവന്നു വിൽക്കുക എന്നതാണ്. ഒരു ദിവസം ഉച്ച വരെ മാത്രം ജോലിയെടുത്താൽ ഇവർക്ക് 'എട്ടണ' കൂലിയായി ലഭിക്കുമായിരുന്നു. ജോറായി ...! (ഒരണ =25 പൈസ ).

                 ഇങ്ങനെ ചാത്തല്ലൂരിന്റെ സമ്പത്ത് വ്യവസ്ഥയെയും തൊഴിൽ സ്ഥിതിയെയും വളരെയധികം സ്വാധീനിച്ചിരുന്ന ചെക്കുന്ന്, കുട്ടാടൻ മലനിരകൾ വനദേശസാൽകരണം വന്നതോടെ കള്ളക്കടത്തിനായി ഉപയോഗിക്കാൻ തുടങ്ങി.



വിനോദം:-

                  അന്നത്തെ ജനങ്ങളുടെ പ്രധാനവിനോദമായിരുന്നു പന്തുകളി, കാരക്കളി , ഗോട്ടികളി ,തലപ്പന്തുകളി മുതലായവ.

No comments:

Post a Comment