രാഷ്ട്രീയ രംഗം

          



          രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും,  രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും വേണ്ടത്ര അവഗാഹമില്ലാത്തവരായിരുന്നു ചാത്തല്ലൂരിലെ ജനത.
    
          തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നതിനെ സംബന്ധിച്ച തീരുമാനങ്ങൾ , ആർക്ക് ചെയ്യണം എന്നൊക്കെ 
പി .വി .ഉമ്മർകുട്ടി ഹാജി, പി .വി .ഷൗക്കത്തലി സാഹിബ്‌, പി .വി .ആലിക്കുട്ടി സാഹിബ്‌ എന്നിവർ പറയുന്നത് പോലെയായിരുന്നു. അതിനപ്പുറത്തേക്ക് അവർക്കൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.

          സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ തങ്ങളുടേതായ പങ്ക് നൽകാൻ ചാത്തല്ലൂരുകാർക്ക് സാധിച്ചു. 1921 -ലെ മലബാർ കലാപം ചാത്തല്ലൂരിനെ പിടിച്ചുകുലുക്കി. ഒതായി പള്ളിയിലേക്ക് പട്ടാളം ഇരച്ചുകയറുകയും  തുരുതുരെ വെടിയുതിർക്കുകയും ചെയ്തപ്പോൾ ചാത്തല്ലൂരിനും ഒരുപാട് പേരെ നഷ്ടപ്പെട്ടു. മുപ്പത്തിയഞ്ചു പേരാണ് പള്ളിയിലുണ്ടായിരുന്നത്, അതിൽ മുപ്പത്തിരണ്ടു പേരും കൊല്ലപ്പെട്ടു. മർദ്ദനമേറ്റിട്ടും മരിക്കാതെ രക്ഷപ്പെട്ട ചാത്തല്ലൂരുകാരനായ ആലി മമ്മദ് കാക്ക, മറ്റുള്ളവർക്ക് വിലപ്പെട്ട പാഠങ്ങൾ  നൽകാനെന്നോണം ദീർഘകാലം ജീവിച്ചു. വെടിയുണ്ടയുടെ പാടുകളും, ബോംബ്‌ വീണതിന്റെ അടയാളങ്ങളും ഇന്നും ഒതായി വലിയപള്ളിയിൽ ചരിത്രസാക്ഷ്യമായി നിലനിൽക്കുന്നു.  

No comments:

Post a Comment