ഭൂമിശാസ്ത്രപരം

            വടക്ക്, കിഴക്ക് ഭാഗങ്ങൾ ചെക്കുന്ന്, കുട്ടാടൻ എന്നീ ഉന്നതങ്ങളായ മലനിരകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചാത്തല്ലൂർനെ പകുത്തുകൊണ്ട് ജലസമൃധമായ 'കേലന്തോട്' ഒഴുകുന്നു.  


ചെക്കുന്ന് മല:-
               
              മലബാർ കലക്ടറായി  നിരവധി കാലം സേവനമനുഷ്ടിച്ച "വില്ല്യം ലോഗൻ എന്ന വെള്ളക്കാരനായ ചരിത്രകാരൻ തന്റെ വിഖ്യാത ഗ്രന്ഥമായ "മലബാർ മാന്വൽ (Malabar manual )" ൽ ചെക്കുന്ന് മലയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. "Camel humb" (ഒട്ടകമുതുകു) എന്നാണ് അദ്ദേഹം ഈ മലനിരയെ വിശേഷിപ്പിച്ചത്‌.  1789 അടിയാണ് അദ്ദേഹം രേഖപ്പെടുത്തിയ ഉയരം.

വില്ല്യം ലോഗൻ


               ചെക്കുന്ന് എന്ന നാമം 'ഷയ്ഖ്കുന്നു ' എന്നതിൽ നിന്നും ലോപിച്ചുണ്ടായതാണെന്ന് അനുമാനിക്കുന്നു.

                തന്റെ ഭരണപരിഷ്കാരങ്ങളെ ചാത്തല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും മാപ്പിളമാർ തന്നെ എതിർക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ടിപ്പുസുൽത്താൻ ചാത്തല്ലൂരിലെ മാപ്പിളമാരെ അനുനയിപ്പിക്കാൻ നിയോഗിച്ചയച്ച മുഹമ്മദ്‌ ഷാ തങ്ങളു(ഷയ്ഖ് )ടെ സാന്നിധ്യമാണ് ഈ നാമത്തിനു നിദാനം.
               
                  ചെക്കുന്നിൽ നിന്നും ഉരുൾപൊട്ടൽ മൂലം താഴ്വാരത്തെക്കെത്തുന്ന ഫലഭൂയിഷ്ടമായ എക്കൽമണ്ണ് ചാത്തല്ലൂരിനെ കാർഷിക സമൃദ്ധിയിലേക്ക്‌ നയിച്ചു.

No comments:

Post a Comment